കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കൂവപ്പാറ വടക്കേതൊടിക ഷൗക്കത്തിന്റെ വീടാണ് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും തകർന്നത്. വീടിന്റെ ഒരു ഭാഗത്ത് വിള്ളൽ ഉണ്ടായത് കൊണ്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവർ വാടകക്ക് മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. സംഭവ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, ഫൈസൽ എം. പി, അബൂബക്കർ സിദ്ധീഖ് കെ. വി എന്നിവർ സന്ദർശിച്ചു.
Tags:
KARASSERY

