എസ് ടി യുവിന്റെ നേത്ര നിരയിലേക്ക് ഉയർന്ന അജയ്യനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു തയ്യിൽ ഹംസ ഹാജിയെന്ന് തിരുവമ്പാടി മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി ജി മുഹമ്മദ് അഭിപ്രായപ്പെട്ടു. തിരുവമ്പാടി മണ്ഡലം എസ് ടി യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്ത് സംഘടിപ്പിച്ച എസ് ടി യു മുൻ സ്റ്റേറ്റ് സെക്രടറി തയ്യിൽ ഹംസ ഹാജി അനുസ്മരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജി .
മണ്ഡലം പ്രസിഡണ്ട് പി കെ മജീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അഹമ്മദ് കുട്ടി ഹാജി, നടുക്കണ്ടി അബൂബക്കർ, അബൂബക്കർ മൗലവി, മുനീർ മുത്താലം, എ. എം. അബൂബക്കർ, അബൂക്ക കോടഞ്ചേരി, ഐ. പി.ഉമ്മർ, മുസ്തഫ ചേന്ദമംഗല്ലൂർ, നൗഷാദ്,സലാം, ഷെരീഫ് വെണ്ണക്കോട് എന്നിവർ പങ്കെടുത്തു. യോഗത്തിൽ മുസ്തഫ പുലേരി സ്വാഗതവും ഷെരീഫ് അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.
Tags:
MUKKAM
