മുക്കം : തനിമ കലാസാഹിത്യ വേദി മുക്കം ചാപ്റ്റർ സംഘടിപ്പിക്കുന്ന 'കലക്കൂട്ട്' നാളെ (വെള്ളി) വൈകീട്ട് 5 ന് മുക്കം ഹൗസിൽ നടക്കും. തനിമ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ശമീർ ബാബു കൊടുവള്ളി ഉദ്ഘാടനം ചെയ്യും.
കവയിത്രിയും മുക്കം താഴക്കോട് ഗവ. എൽ പി സ്കൂൾ അധ്യാപികയുമായ മീന ജോസഫ് മുഖ്യാതിഥിയായിരിക്കും.
തനിമ കോഴിക്കോട് ജില്ല കമ്മറ്റിയംഗം ഇ ബഷീർ പൊറ്റശേരി, എസ് കമറുദ്ദീൻ തുടങ്ങിയവർ സംബന്ധിക്കും.
Tags:
MUKKAM
