Flash News

Nattu Media

രണ്ടാംഘട്ട സംരംഭകത്വ ശില്പശാല 19 ന്

കൊടിയത്തൂർ: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ  എന്ന കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് തല രണ്ടാംഘട്ട സംരംഭകത്വ ശില്പശാല 2023 ആഗസ്റ്റ് 19, ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ‌കൊടിയത്തൂർ നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ വെച്ച് നടക്കും.

പരിപാടിയിൽ

📌 പുതു സംരംഭങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, സംരംഭകത്വ സാധ്യത മേഖലകൾ, സംരംഭകരാകാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംരംഭങ്ങൾക്കാവശ്യമായ വിവിധ തരം ലൈസൻസുകൾ, കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ,സാമ്പത്തിക സഹായങ്ങൾ, സബ്‌സിഡികൾ, സ്കീമുകൾ എന്നിവയെക്കുറിച്ചും  ഫിനാൻഷ്യൽ ലിറ്ററെസിയെക്കുറിച്ചും ക്ലാസുണ്ടാകുന്നതാണ്.

📌 പഞ്ചായത്തിൽ പുതിയ സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, നിലവിലുള്ള സംരഭങ്ങൾ വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് തുടർന്നു വരുന്ന ലോൺ, സബ്‌സിഡി, ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും.

📌 ശില്പശാലയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും  സംരംഭകർക്കാവശ്യമായ മാർഗ നിർദ്ദേശങ്ങൾക്കും  പഞ്ചായത്തിലെ വ്യവസായ വകുപ്പ് പ്രധിനിധിയെ സമീപിക്കാവുന്നതാണ്.

ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. 👇👇👇

https://docs.google.com/forms/d/e/1FAIpQLSccZsuZKFyes8zgMZPamp7m7locxJR1Z6nZfnke0t-kox5MFQ/viewform?usp=sf_link

കൂടുതൽ വിവരങ്ങൾക്ക് 9037403783 

Vishnu , വ്യവസായ വകുപ്പ് എക്സിക്യുട്ടീവ് 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്



Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)