മുക്കം : അഗ്നിശമന സേനയിലാണ് ജോലിയെങ്കിലും ട്രാക്കിൽ നേട്ടങ്ങൾ കൊയ്ത് താരമാകുകയാണ് കിഴുപറമ്പ് കുനിയിൽ സ്വദേശിയും മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ കൂടിയായ എം.അബ്ദുൽ ഗഫൂർ.
സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ 40നു മുകളിലുള്ളവരുടെ വിഭാഗത്തിൽ 400 മീറ്ററിൽ സ്വർണവും 4*100 മി റ്റർ റിലേയിൽ മലപ്പുറം ടീമിനായി ഇറങ്ങി വെള്ളിയും സ്വന്തമാക്കി. അഗ്നിശമനസേനയുടെ
സംസ്ഥാന കായികമേളയിൽ 100 മീറ്റർ, 400 മീറ്റർ , 4*100 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും ഗഫൂർ കരസ്ഥമാക്കിയിരുന്നു.നിലവിൽ മുക്കം ഫയർ സ്റ്റേഷൻ ഓഫീസറായി ജോലി ചെയ്യുകയാണ്.
Ad
Tags:
MUKKAM

