Flash News

Nattu Media

പ്രതിഷ്ഠ സമരത്തിന് ഒരുങ്ങി എസ് ഡി പി ഐ, ആദ്യ പടി എന്നനിലയിലാണ് ഇന്ന് ധർണ്ണ


ചെറുവാടി
: യാത്രക്കാർക്ക് ഒന്ന് യാത്ര ചെയ്യാൻ പോലും കഴിയാതെ ബുദ്ദിമുട്ടുന്ന എരഞ്ഞിമാവ് - കൂളിമാട് റോഡ്, ചെറുവാടി - കൊടിയത്തൂർ റോഡ് എന്നിവ ഉടനടി ഗതാഗത യോഗ്യമാക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മണിക്ക് ചുള്ളിക്കാപറമ്പിൽ പ്രതിഷേധം ധർണ്ണ സംഘടിപ്പിക്കും.ആദ്യ പടി എന്നനിലയിലാണ് ഇന്ന് ധർണ്ണ തുടർന്ന് പ്രദേശത്തെ ബഹുജനങ്ങളെ അണിനിരത്തി കൊണ്ട് കൂടുതൽ പ്രതിഷ്ഠ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

പരിപാടിയിൽ എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ജോർജ് കൂമ്പാറ, വെൽഫയർ പാർട്ടി ജില്ലാ സെക്രട്ടറി കെ സി അൻവർ,എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം ടിപി മുഹമ്മദ്‌, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം കരീം ഉമ്മിണിയിൽ, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ശറഫുദ്ധീൻ കെപി, വ്യാപാരി വ്യവസായി സമിതി അംഗം നജ്മുദ്ധീൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് എസ് ഡി പി ഐ പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)