കൊടിയത്തൂർ: പച്ചക്കറി ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊടിയത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേത്രത്വത്തിൽ സായാഹ്ന ധർണ തിരുവമ്പാടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി വി എ നസീർ ഉത്ഘാടനം ചെയ്യതു.
ചടങ്ങിൽ മുസ് ലിം ലീഗ് പ്രസിഡന്റ് എൻ കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് നേതാകളായ മജീദ് പുതുക്കുടി , കെ പി അബ്ദുറഹിമാൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം ടി റിയാസ് , ആയിശ ചേലപ്പുറത്ത് , ഫാത്തിമ മുസ് ലിം ലീഗ് പഞ്ചായത്ത് ലീഗ് ഭാരവാഹികളായ പി പി ഉണ്ണിക്കമ്മു , എൻ ജമാൽ , പി സി നാസർ , മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ പി ടി കുഞ്ഞിരായിൻ തുടങ്ങിയവർ സംസാരിച്ചു . ചടങ്ങിൽ മുസ് ലിം പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി മജീദ് മുലത്ത് സ്വഗതവും ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി അസീസ് നന്ദിയും പറഞ്ഞു
