കീഴുപറമ്പ്: ചാലിയാർ പുഴയോട് ചേർന്ന പ്രദേശമായ മുറിഞ്ഞമാട് വിനോദസഞ്ചാര കേന്ദ്രത്തിൽ അനിയന്ത്രിതമായി ലഹരി ഉപയോഗവും, സാമൂഹ്യവിരുദ്ധ, അനാശാസ്യ പ്രവർത്തനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ അരീക്കോട് പോലീസിന്റെ നേതൃത്വത്തിൽ മുറിഞ്ഞമാട് ജനകീയ സംരക്ഷണ സമിതി രൂപികരിച്ചു.
' നാടിന്റെ നന്മക്കായി ഒരുമിച്ച് ചേർന്ന് പോരാടാം' എന്ന സന്ദേശം ഉയർത്തി SKSSF കല്ലിങ്ങൽ മഹല്ല് വിളച്ചു ചേർത്ത മുറിഞ്ഞമാട് സ്ക്വയർ എന്ന പ്രോഗ്രാമിലാണ് കമ്മറ്റി രൂപികരിച്ചത്.
യോഗത്തിന്റെ ഉദ്ഘാടനം എം എ ഗഫൂർ (സീനിയർ ഫയർ ഫോഴ്സർ ഓഫീസർ ) നിർവഹിച്ചു. വാർഡ് മെമ്പർ : സാക്കിയ നിസാർ Y.P ആമുഖ പ്രഭാഷണം നടത്തി, നസീം എം.ടി (റോവേഴ്സ് കല്ലിങ്ങൽ) അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സാമൂഹിക,സാംസ്കാരിക, മഹല്ല്, ക്ലബ്ബ് നേതാക്കൾ പരിപാടിക്ക് ആശംസ അറിയിച്ച് പരിപാടിയിൽ സംസാരിച്ചു. റസീൽ ഹുദവി കല്ലിങ്ങൽ (SKSSF കല്ലിങ്ങൽ ) സ്വാഗതവും അസ്ലം M T നന്ദിയും പറഞ്ഞു.
Tags:
KIZHUPARAMB
