വാഴക്കാട് : മാലിന്യ മുക്ത നവകേരളം- വാഴക്കാട് ഗ്രാമപഞ്ചായത്ത് ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ലാലി പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ.എം.കെ.നൗഷാദ്, സി.പി.ബഷീര്‍മാസ്റ്റര്‍, ശിഹാബ്ഊര്‍ക്കടവ്, പി.ടി.വസന്തകുമാരി, സുഹറ, സാബിറ, സരോജിനി, ജമീല, കോമളം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.അബൂബക്കര്‍, കുഴിമുള്ളിഗോപാലന്‍, നവകേരളം ഹരിത മിഷന്‍ ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ മുഹ്‌സിന, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീവിദ്യ, മണ്ണറോട്ട് ഫാത്തിമ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അലിഅക്ബര്‍ ഊര്‍ക്കടവ്, സി.എ.കരീം, തൊഴിലുറപ്പ് ജീവനക്കാരായ അന്‍സാജ്, ബുഷ്‌റ, അനീസ്, ഹരിതകര്‍മസേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പഞ്ചായത്ത് ക്ലീനിംഗ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD
