Flash News

Nattu Media

കേരളഗ്രന്ഥശാലദിനം

_✍️ ഗിരീഷ് കാരക്കുറ്റി_



ഇന്ന് സപ്തംബർ 14 കേരള ഗ്രന്ഥശാല ദിനമായി ആചരിക്കുകയാണല്ലോ ഓരോ ദിനങ്ങളും ചില ഓർമ്മപ്പെടുത്തലാണ്.

അനന്തപുരിയിൽ1829ൽ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത്. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാളിൻ്റെ ഭരണകാലത്ത് രാജകുടുംബാംഗങ്ങൾക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെടുകയായിരുന്നു.

പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടു,
പിന്നീട് പുസ്തക പ്രേമികളിൽ ചിലർ 1945 സപ്തംബർ 14 ന് അമ്പലപുഴയിൽ അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘം വിളിച്ചു കൂട്ടി. ആ സംഘമാണ് പിന്നീട് ഇന്നത്തെ ലൈബ്രറി കൗൺസിൽ ആയി മാറിയത്,
കേരളത്തിൽ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സെപ്റ്റംബർ 14 ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു.

കാലത്തിന്റെ രഥചക്രം പിന്നിട്ട പാതകളിൽ ഗതകാല സ്മരണകളുടെ ഏടുകൾ മറിച്ചു നോക്കുമ്പോൾ, ഗ്രാമീണ വായനശാലകളും, ഗ്രന്ഥശാലകളും കാണാമായിരുന്നു.
ഈ അവസരത്തിൽ എൻ്റെ ഗ്രാമത്തിൻ്റെ അക്ഷര വെളിച്ചത്തിന് കരിന്തിരി കത്താതെ കാത്തു സൂക്ഷിച്ചതലമുറകളെയും സംഘങ്ങളെയും സ്മരിക്കാതിരിക്കാൻ കഴിയില്ല,
പോയ കാലങ്ങളിൽ കൊടിയത്തൂരിൻ്റെ നെടും കോട്ടക്കകത്ത് രണ്ടാം പെന്നാനി എന്നറിയപ്പെടുന്ന, നൂറ്റാണ്ടുകൾക്ക് സാക്ഷിയായ ജുമാ മസ്ജിദിൽ  കേര ളത്തിനകത്തും പുറത്തും നിന്നും മതപഠനത്തിന് വരുന്നവർക്ക് വേണ്ടി തയ്യാറാക്കിയ അതിവിശാലമായ ലൈബ്രറി ഉണ്ടായിരുന്നു.
അറബി മലയാളം പ്രചാരമുള്ള കാലഘട്ടത്തിൽ ബദർപാട്ടുകളും, പദ്യങ്ങളും  ഉൾപ്പെടെ  അമൂല്യ ഗ്രന്ഥങ്ങളടങ്ങിയ ഗ്രന്ഥശാലയായിരുന്നു അത് ,എന്നാൽ പിന്നീട് ഗ്രാമപഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ പൊതുഗ്രന്ഥശാല കൊടിയത്തൂരിലും ജന്മം കൊണ്ടു. ആദ്യകാലങ്ങളിൽ അതിൻ്റെ നടത്തിപ്പ് തേങ്ങ മണ്ണിലെ മർഹും കൊടക്കാട്ട് അസ്ലാൻ ഹാജിയായിരുന്നു, പിന്നീട് കരീം കൊടിയത്തൂരും മറ്റും ഏറ്റെടുത്തു.

കൂടാതെ സൗത്ത് കൊടിയത്തൂർ സി ടി  ഉണ്ണിമോയി സ്മാരക ഗ്രന്ഥശാല, കൊല്ലളത്തിൽ
മജീദ് (ധിഷണ)യെ പോലുള്ളവർ നേതൃത്വം കൊടുത്ത തെയ്യത്തുംകടവ് തോണിയപകടത്തിൽ മരണപ്പെട്ട ബി.പി മൊയ്തീൻ , ഉള്ളാട്ടിൽ ഉസ്സൻകുട്ടി , അംജദ്മോൻ അനുസ്മരണ ഗ്രന്ഥാലയം, മൈസ, യുവചേതന, അൻഞ്ചു മൻ ഇശാഅത്ത് , അഹമദീയ മുസ്ലീം ജമായത്ത്, സൗത്ത്  കൊടിയത്തൂരിലെ സീതിസാഹിബ് തുടങ്ങിയവയും ,എന്റെ ഗ്രാമത്തിൽ അടുത്തകാലത്ത് തുടങ്ങിയ  യുവധാര ഗ്രന്ഥശാല  കാരക്കുറ്റിയുമടക്കം ഗ്രന്ഥശാലകൾ  ഗ്രാമത്തിൻ്റെ അക്ഷരജ്ഞാനോദയത്തിന് നാന്ദി കുറിച്ചവയായിരുന്നു.

പ്രഭാതം മുതൽ പ്രദോഷം വരെ, വലിപ്പചെറുപ്പമില്ലാതെ  വായനയിൽ മുഴുകിയ തലമുറയ്ക്കിന്നെന്തുപറ്റി ,കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും മനുഷ്യ മസ്തിഷ്ക്കത്തിൽ സ്ഥാനമുറപ്പിച്ചപ്പോൾ വായനശാലകളും കൂട്ടായ്മകളും അന്യം നിന്ന് പോയ് .. സ്നേഹവും പരസ്പര ബഹുമാനവും  ചോർന്നു പോയി... സ്ത്രീ പുരഷ ഭേദമന്യേ വാരികകളിലും മറ്റും തുടർ ലേഖനങ്ങൾക്ക് കാത്തിരുന്ന കാലം സീരിയലുകൾ കീഴടക്കി. 

ബാലമാസികളിലെ ഡിങ്കനെയും മായാവിയെയും മനസ്സിൽ താലോലിച്ച കാലവും..കോട്ടയം പുഷ്പനാഥിന്റ നോവലുകൾ ഭയപ്പാടോടെ വായിച്ചു തീർത്ത കാലവും, വൈലോപ്പിള്ളി കവിതകൾ .ബാലസാഹിത്യങ്ങൾ ,അങ്ങനെയെത്രയെത്ര കഥകൾ, കഥാപാത്രങ്ങൾ ചോർന്നു പോകാതെ മനസ്സിലിടം പാർത്തിട്ടുണ്ട്..

ഹിന്ദു രാഷ്ട്ര ആശയം മുൻനിർത്തി, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാവിവൽക്കരണം ഗ്രന്ഥശാലയിലൂടെ  നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ട് , സമീപകാലത്ത് കേന്ദ്ര ഭരണകൂട വെല്ലുവിളികൾ അക്ഷരത്തെയും , വായനയെയും , ഗ്രന്ഥശാലകളെയും തേടിവരുകയാണ് .
ലൈബ്രറികളെ കൺകറൻറ് ലിസ്റ്റിൽ  ഉൾപ്പെടുത്താനും, ഒരു രാജ്യം ഒരു ഡിജിറ്റൽ ലൈബ്രറി എന്ന ആശയം അടിച്ചേൽപ്പിക്കാനും വെമ്പൽ കൂട്ടുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെയുള്ള അക്ഷര കേരളത്തിൻെറ പ്രതിഷേധ പ്രതിരോധ ദിനമായും   ഗ്രന്ഥശാല സംരക്ഷണ ദിനമായും സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനിച്ചിരിക്കുകയാണ്.
എല്ലാവർക്കും ഗ്രന്ഥശാല ദിനാശംസകൾ ..

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)