Flash News

Nattu Media

രാഹുലിനേയും കൂട്ടുകാരേയും ആദരിച്ച് കോട്ടമ്മൽ ബ്രദേഴ്സ്


കൊടിയത്തൂർ
: നെല്ലിക്കാപറമ്പ് മാട്ടു മുറി കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്നുപോയപ്പോൾ, ഓടിയെത്തി വെളളത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ പൊക്കിയെടുത്ത രാഹുൽ മാട്ടുമുറിയെ ആദരിച്ച്  കോട്ടമ്മൽ ബ്രദേഴ്സ്.

കൊടിയത്തൂരിലെ സാമൂഹിക സേവന മേഖലകളിൽ നിറസാന്നിദ്ധ്യമായ കോട്ടമ്മൽ ബ്രദേഴ്സ് അംഗം കെ.പി അഷ്റഫിൻ്റെ മകനും, പി.ടി.എം ഹൈസ്കൂൾ എട്ടാം തരം  വിദ്യാർത്ഥിയുമായ മുഹമ്മദ് ജാസിമാണ് കഴിഞ്ഞ ദിവസം  അപകടത്തിൽപ്പെട്ടത്.

രാഹുലിൻ്റെ സന്ദർഭോജിതമായ ഇടപെടലിൽ വലിയൊരു ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാരും കുടുംബവും.
സംഭവമറിഞ്ഞ് നിരവധിയാളുകളാണ് രാഹുലിന് അഭിനങ്ങളുമായെത്തുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)