വാഴക്കാട് : വാഴക്കാട് പഞ്ചായത്തില്‍ തെരുവ് നായ ആന്റി റാബിസ് വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി. 2023-2024 വാര്‍ഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന പേ വിഷബാധ വാക്‌സിനേഷന്‍ പ്രോഗ്രാം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്നു. എടവണ്ണപ്പാറയില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു.
തെരുവ് നായ വിഷയം പരിഹരിക്കാന്‍ പ്രത്യേക പദ്ധതി വെച്ച് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതില്‍ ഒന്ന് മാത്രമാണ് പേ വിഷബാധ വാക്‌സിനേഷന്‍ എന്നും വര്‍ദ്ധിച്ച് വരുന്ന തെരുവ് നായ ആക്രമണത്തെ പ്രതിരോധിക്കാനാണ് ആന്റി റാബിസ് വാക്‌സിനേഷന്‍ നല്‍കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് ആരംഭിച്ച് ഉച്ചയോടെ അമ്പതോളം നായകളെ പിടിച്ച് കുത്തിവെപ്പ് നടത്തി. വാക്‌സിനേഷന്‍ നല്‍കിയ നായകള്‍ക്ക് നീല മഷിയില്‍ മാര്‍ക്കിടുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പ് പ്രത്യക പരിശീലനം നല്‍കിയ താലുക്ക് ദുരന്ത നിവാരണ സേന അംഗങ്ങളാണ് നായകളെ പിടിച്ച് നല്‍കുന്നത്.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍ സരോജിനി ഓട്ടുപ്പാറ, വാഴക്കാട് മൃഗാശുപത്രി ഡോ.രമ്യരവീന്ദ്രന്‍, എല്‍.ഐ.സുലൈമാന്‍, ടി.ഡി.ആര്‍.എഫ്.ചീഫ് കോഡിനേറ്റര്‍ ഉമറലിശിഹാബ്, വട്ടപ്പാറ കുഞ്ഞാപ്പു, അനിമല്‍ റസ്‌ക്യൂ വളണ്ടിയര്‍മാരായ സുരേഷ് ചേലേമ്പ്ര, സുരേഷ്പുളിയക്കോട്, ജിതേഷ് നിലമ്പൂര്‍, ഹസീബ് പുളിയന്‍പറമ്പ്, ഷബീബ് പുളിയംപറമ്പ്, മുകേഷ് അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:
VAZHAKKAD


