Flash News

Nattu Media

ചെറുവാടി ഗവ. ഹൈസ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ്ബ് ഉദ്ഘാ ടനവും ജ്യാമിതീയ പാറ്റേൺ പതിപ്പിന്റെ പ്രകാശനവും നടന്നു.


ചെറുവാടി
:  ചെറുവാടി ഗവ.ഹൈസ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ്      ഉദ്ഘാടനവും അവധികാലത്ത്  കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ പാറ്റേൺ പതിപ്പിന്റെ പ്രകാശനവും നടന്നു. ക്ലബ്ബ് ഉദ്ഘാടനം പ്രധാനധ്യാപിക നിഷ എം. എൻ നിർവഹിച്ചു. അവധികാലത്തു കുട്ടികൾ തയ്യാറാക്കിയ ജ്യാമിതീയ പാറ്റേൺ പതിപ്പിന്റെ പ്രകാശനം ക്ലബ്ബ് കൺവീനർ റസൽ മുഹമ്മദ്‌ ന് പതിപ്പ് നൽകി നിർവഹിച്ചു.
സീനിയർ അധ്യാപിക ജയലക്ഷ്മി ടീച്ചർ ആധ്യക്ഷ്യം  വഹിച്ച ചടങ്ങിൽ വിജിന ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ആയ സബിത് മാഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ മുഹ്സിന ടീച്ചർ, റീന ടീച്ചർ പങ്കെടുത്തു. അജില ടീച്ചർ നന്ദി പറഞ്ഞു അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)