Flash News

Nattu Media

റോഡ് തുറന്നു

കൊടിയത്തൂർ: നവീകരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ (കോട്ടമ്മൽ) മുതൽ സൗത്ത് കൊടിയത്തൂർ വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ അടച്ചിരുന്ന കൊടിയത്തൂർ -  ചുള്ളിക്കാപറമ്പ് റോഡ് കൊടിയത്തൂർ (കോട്ടമ്മൽ) അങ്ങാടിയിൽ സബ്ഗ്രേഡ് പ്രവൃത്തി പൂർത്തീകരിച്ച ശേഷം തുറന്നു.

ഈ റോഡ് മാർഗം ഈ മാസം രണ്ടാം തിയതി മുതൽ ഏഴാം തിയതി വരേ ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് നേരത്തെ അറിയിക്കുകയും, തുടർന്ന് പറഞ്ഞ തിയതിയിൽ തന്നെ പണി തുടങ്ങി. നിലവിൽ കൊടിയത്തൂർ അങ്ങാടിയിലാണ് സബ്ഗ്രേഡ് പ്രവൃത്തി പൂർത്തീകരിച്ചത്.

അങ്ങാടിയിൽ മറ്റുള്ള ഭാഗങ്ങളേക്കാളും താഴ്ച്ച ആവിശ്യമായി വന്നതിനാലാണ് ഇവിടം 6 ദിവസത്തോളം റോഡ് അടച്ച് പ്രവർത്തി നടത്തിയത്. നിലവിൽ പഴയ റോഡിന്റെ നിരപ്പിൽ നിന്നും തഴ്ന്നാണ് കൊടിയത്തൂർ അങ്ങാടിയിലൂടെ ഈ റോഡ് കടന്ന് പോവുന്നത്, അത് കൊണ്ടു തന്നെ ഈ റോഡിലേക്ക് (കൊടിയത്തൂർ ജംഗ്ഷൻ ) ചേരുന്ന കാരകുറ്റി ഭാഗത്ത്‌ നിന്നും, മുക്കം ഭാഗത്ത്‌ നിന്നും വരുന്ന റോഡുകളും ഇത്തരത്തിൽ താഴ്ത്തിയിട്ടുണ്ട്.
നിലവിൽ സബ്ഗ്രേഡ് പ്രവൃത്തി പൂർത്തിയായ കൊടിയത്തൂർ അങ്ങാടിക്ക് ശേഷമുള്ള ഭാഗത്ത്‌ റോഡിന്റെ ഒരു വശം അടച്ച് പ്രവർത്തി മുന്നോട്ട് പോകുമെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്തരത്തിൽ വർക്ക്‌ പുരോഗമിക്കുകയാണെങ്കിൽ വാഹനങ്ങൾക്ക് തടസ്സം നേരിടേണ്ടി വരില്ല

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)