എടവണ്ണപ്പാറ സിഗ്നല്‍ ജംഗ്ഷനില്‍ നിന്നും ദൂര പരിധി നിശ്ചയിച്ച് വഴിയോരകച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൂചനബോര്‍ഡുകള്‍ സ്ഥാപിച്ചു. ജംഗ്ഷനില്‍ നിന്നുള്ള നാല് റോഡുകളിലും ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയാണ് സൂചന ബോര്‍ഡ് സ്ഥാപിച്ചത്. കൊണ്ടോട്ടി, അരീക്കോട്, വാഴക്കാട്, എളമരം എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലാണ് ദൂരപരിധി നിശ്ചയിച്ച ബോര്‍ഡുകള്‍ വെച്ചത്. നിരോധനം ഏര്‍പ്പെടുത്തിയ ഏരിയകളില്‍ ഒക്ടോബര്‍ 8 മുതല്‍ വഴിയോരകച്ചവടങ്ങള്‍ നടത്തിയാല്‍ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, ഹെഡ്ക്ലര്‍ക്ക് ടി.കെ.രൂപേഷ്, വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ.വത്സന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD
