ബ്രിട്ടീഷ് എം.പിമാരുടെ ക്ഷണ പ്രകാരം ബ്രിട്ടൻ പാർലിമെന്റ് സന്ദർശിക്കുന്ന യു. എ. ഇ ഇന്ത്യൻ സംരംഭക സംഘത്തിൽ അംഗമായി കൊടിയത്തൂർ പന്നിക്കോട് സ്വദേശി ഷഹീർ ഫാറൂഖി. ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ അംഗങ്ങളായ 50 മലയാളി ബിസിനസുകാരാണ് സംഘത്തിലുള്ളത്. ബ്രിട്ടീഷ് പാർലിമെന്റ് മന്ദിരത്തിൽ വെച്ച് എം പി മാരുമായി സംവദിക്കാനും വിവിധ മേഖലയിലെ നിക്ഷേപ സാധ്യതകൾ പഠിക്കാനുമാണ് സംഘം യു. കെ യിൽ എത്തിയത്.
ഒരു പതിറ്റാണ്ട് കാലമായി
യു. എ ഇ യിൽ ബിസിനസ് രംഗത്ത് സജീവമായ ഷഹീർ ഫാറൂഖി എ എഫ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്.
യു. എ ഇ, കെ. എം സി. സി വർക്കിംഗ് പ്രസിഡണ്ട് യു അബ്ദുള്ള ഫാറൂഖിയുടെ പുത്രനായ ഷഹീർ ബിസിനസിനോടൊപ്പം സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തും തൽ പരനാണ്.
