Flash News

Nattu Media

കൊടിയത്തൂരിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം.


കഴിഞ്ഞദിവസം കൊടിയത്തൂരിലെ ഹോട്ടലിൽ നിന്നും മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്ന മോട്ടോർ അടക്കമുള്ള ഉപകരണങ്ങൾ നശിപ്പിച്ചതായി പരാതി. ഹോട്ടലിൽ നിന്നും രാത്രി മാലിന്യം എടുത്തുകൊണ്ടു പോകുന്നതിനിടയ്ക്ക് അവിടെ ഉപയോഗിച്ചിരുന്ന മോട്ടോറുകൾ കേടു വരുത്തുകയും അതിനുപയോഗിക്കുന്ന പൈപ്പുകൾ പൊട്ടിച്ചിടുകയും ചെയ്തു. 
കുറച്ചു ദിവസങ്ങൾക്ക് മുന്നേ കൊടിയത്തൂരിലെ തന്നെ മറ്റൊരു ഹോട്ടലിലെ വെള്ളം എടുക്കുവാൻ ഉപയോഗിക്കുന്ന പൈപ്പ് കളവ് പോവുകയും ചെയ്തിരുന്നു. വ്യാപാരികൾക്ക് ഏറെ പ്രയാസവും പ്രതിസന്ധിയും ഉണ്ടാക്കുന്ന ഇത്തരം സാമൂഹ്യ ദ്രോഹികളുടെ പ്രവർത്തനങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് ശക്തമായ പ്രതിഷേധം അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സെക്രട്ടറി അനീഫ ടി. കെ. എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)