മുക്കം : സംഗമം മൾട്ടി സ്റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കോഴിക്കോട് ബ്രാഞ്ചിന് (സ്റ്റേറ്റ് ഹൈവേ ,മുക്കം) കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന് അംഗീകാരം ലഭിച്ചു. കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നിരവധി ബ്രാഞ്ചുകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് മികച്ച ബ്രാഞ്ചുകൾക്ക് ഡയരക്റ്റർ ബോർഡ് അംഗീകാരപത്രം നൽകുന്നത്.
കോഴിക്കോട് ഹിറ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ടി കെ ഹുസൈനിൽ നിന്ന് ബ്രാഞ്ച് കൺവീനർ സുബൈർ ഓമശ്ശേരി, മാനേജർ ഷാൻ അബ്ദുൽഗഫൂർ എന്നിവർ ചേർന്ന് അംഗീകാരപത്രം സ്വീകരിച്ചു.
പ്രസിഡന്റ് അമാനുല്ല ട്രിച്ചി ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ബോർഡംഗങ്ങളായ ശംസുദ്ദീൻ പൂക്കോട്ടൂർ , ഖാദർ ഈരാറ്റുപേട്ട, കെ എ ശഫീഖ്, സഫിയ അലി, ഡോ.മുഹമ്മദ് പാലത്ത്, ടി കെ ജുമാൻ, മാനേജിംഗ് ഡയരക്റ്റർ അഷ്ഫാഖ് എന്നിവർ സംസാരിച്ചു.
Tags:
MUKKAM
