Flash News

Nattu Media

സമര പോരാട്ടത്തിനൊരുങ്ങിവാഴക്കാട് പഞ്ചായത്ത് UDF കമ്മറ്റി, UDF പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു


വാഴക്കാട്
: അവശ്യസാധനങ്ങളുടെ വിലവർദ്ധനവിനെതിരെയും,കർഷകരോട് കാണിക്കുന്ന അനീതിക്കെതിരെയും,കെട്ടിട നികുതി കുത്തനെ വർദ്ധിപ്പിച്ച പിണറായി സർക്കാറിനെതിരെയും,പിൻവാതിൽ നിയമനങ്ങൾക്കെതിരെയും,സഹകരണ മേഖലയിലെ തീവെട്ടി കൊള്ള,സമരങ്ങൾക്കുപോലും ഫീസ് ഏർപ്പെടുത്തിയ അഴിമതി സർക്കാരിനെതിരെ ഒക്ടോ: 18 ന് UDF സംസ്ഥാന കമ്മറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കുന്നതിനും, പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാഴക്കാട് പഞ്ചായത്ത് UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാഴക്കാട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.


 യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ട്രഷറർ പി.എ ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.
 യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
 യു.ഡി.എഫ് നേതാക്കളായ നിയോജക മണ്ഡലം വൈസ് ചെയർമാൻ കെ. എം .എ റഹ്മാൻ,പഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, സർവ്വീസ് ബേങ്ക് പ്രസിഡണ്ട് അഡ്വ: എം. കെ സി നൗഷാദ്, പി. കെ മുരളീധരൻ, മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, ഒ. വിശ്വനാഥൻ, സി.ടി.റഫീഖ്എന്നിവർ സംസാരിച്ചു.
 യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ ജൈസൽ എളമരം സ്വാഗതവും, ഇ.ടി. ആരിഫ് നന്ദിയും പറഞ്ഞു.

പിണറായി സർക്കാറിന്റെ അഴിമതി ഭരണം ജനമധ്യത്തിൽ തുറന്നു കാണിച്ചുകൊണ്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 14 ശനിയാഴ്ച പഞ്ചായത്ത് തല പ്രചാരണ വാഹനജാഥയും ഒക്ടോബർ 15 ഞായറാഴ്ച വാഴക്കാട്ട് നിന്ന് എടവണ്ണപ്പാറ വരെ പദയാത്രയും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)