വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാദമി 2023 ഡിസംബർ അവസാനവാരം വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഇ അഹമ്മദ് സ്മാര ഫുട്ബോൾ ടൂർണമെന്റിന് 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.
അക്കാദമി ചെയർമാൻ പൂക്കോയ തങ്ങളുടെ അധ്യക്ഷതയിൽ യോഗം ചിറക് യൂത്ത് ക്ലബ് ജില്ലാ സമിതി കൺവീനർ ഷരീഫ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.
വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സിദ്ദീഖ് മാസ്റ്റർ, അക്കാദമി കോഡിനേറ്റർ അഡ്വ. എം കെ നൗഷാദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഇ ടി ആരിഫ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സാദിഖ് കാക്കാടൻ പരിപാടിക്ക് ആശംസകൾ പറഞ്ഞു.
മുഖ്യരക്ഷാധികാരികൾ ഇ ടി മുഹമ്മദ് ബഷീർ എംപി, ടി വി ഇബ്രാഹിം എംഎൽഎ, പി എ ജബ്ബാർ ഹാജി, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എം കെ നൗഷാദ് ജനറൽ കൺവീനർ ജാസിർ പി വി, ട്രഷറർ സാദിഖ് കാക്കാടൻ, കോഡിനേറ്റർ എം എ കബീർ, സി എച്ച് സ്പോർട്സ് അക്കാദമി കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, പോഷക സംഘടന ഭാരവാഹികൾ, വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾ ഉൾപെടുത്തി വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു.
യോഗത്തിന് ജാസിർ പി വി സ്വാഗതവും എം എ കബീർ നന്ദിയും പറഞ്ഞു.
