മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് ലെ ഈ വർഷത്തെ കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രിൻസിപ്പൾ റംലത്ത് ഇ സ്വാഗതം പറഞ്ഞു.മരക്കാർ മാഷ് (കോളേജ് ചെയർമാൻ )അധ്യക്ഷത വഹിച്ചു.മുക്കം ഫയർ പോലീസ് ഓഫീസർ എം എ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു . അക്കാദമിക് ചെയർമാൻ അബ്ദു മാഷ് ലഘു വിവരണം നടത്തി. സലീം (ഹൈസ്കൂൾ പ്രിൻസിപ്പൾ ), നിസാർ (എൽ പി പ്രിൻസിപ്പൾ ), അമീൻ ഒ (എച്ച് ഒ ഡി, ഹിസ്റ്ററി ഡിപ്പാർട്മെന്റ് ), അശൂറ ബാനു ( എച്ച് ഒ ഡി, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ്), വിസ്മയ (കോളേജ്, ചെയർപേഴ്സൺ ) തുടങ്ങിയവർ ആശംസ അർപ്പിച്ചു . കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി,ബിജിന ഒ നന്ദിയും പറഞ്ഞു.
Tags:
MUKKAM


