Flash News

Nattu Media

എൻ ഡി എ വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി ജനപഞ്ചായത്ത് എടവണ്ണപ്പാറയിൽ നടത്തി


വാഴക്കാട്
: കേന്ദ്രസർക്കാറിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ ജനപഞ്ചായത്ത് ബിജെപി മലപ്പുറം ജില്ലാ അധ്യക്ഷൻ ശ്രീ രവി തേലത്ത് ഉദ്ഘാടനം ചെയ്തു.

 ഭാരതത്തിൽ മൂന്ന് ലോകവും അഴിമതി നടത്തിയ കോൺഗ്രസിനെ ജനം പുറംകാലുകുണ്ട് തൊഴിച്ച് വളരെ പ്രതീക്ഷയോടെ ഭരണത്തിൽ ഏറ്റിയ ശ്രീ നരേന്ദ്രമോദിയുടെ ഭരണം ജനങ്ങൾക്ക് പ്രതീക്ഷയിൽ അപ്പുറം ജനോപകാര പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കി. പത്ത് വർഷം പൂർത്തിയാവാൻ പോകുന്ന മോദി സർക്കാറിനെ വീണ്ടും അധികാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു

. ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് അപ്പു പൊന്നാട് ബിജെപി വാഴക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീനിവാസൻ ബിജെപി വാഴക്കാട് മണ്ഡലം പ്രസിഡണ്ട്  ഷിബു അനന്തായൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സുരേഷ് കുമാർ ദിലീപ്കുമാർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹരിദാസൻ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അച്യുതൻ ചെറുവായൂർ , രജീഷ് എളമരം ,നാരായണൻ വിളയിൽ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)