Flash News

Nattu Media

ശിശുദിനത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് ഹിൽ ടോപ്പ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ


ചെറുവാടി
: നവംബർ 14 ശിശു ദിനത്തിൽ ഫലസ്തീനിൽ കൊന്നൊടുക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കായി ചെറുവാടി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ അണിനിരന്ന യുദ്ധവിരുദ്ധ റാലിയും, പ്രതിജ്ഞയും, ഐക്യദാർഢ്യവും സംഘടിപ്പിച്ചു.

'ധാർമികതയാണ് മാനവികതയുടെ ജീവൻ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി സന്ദേശം കൈമാറി ഹിൽ ടോപ്പ് പബ്ലിക് സ്കൂളിലെ പ്രധാന അധ്യാപകൻ ജിംഷാദ് .വി പലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. 

സ്കൂളിലെ കെ.ജി മുതൽ പ്ലസ്.ടു വരെയുള്ള മുഴുവൻ വിദ്യാർഥികളും അധ്യാപകരും ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)