ചെറുവാടി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം നടപ്പാക്കി വരുന്ന "ശ്രീ അന്ന പോഷൻ മാഹ് " പദ്ധതിയുടെ ഭാഗമായി ജി.എച്ച്.എസ്.എസ് ചെറുവാടിയിലെ
എൻ എസ് എസ് വളണ്ടിയേഴ്സ്
ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി ആരംഭിച്ചു.
കോഴിക്കോട് ഡിസ്ട്രിക്ട് അഗ്രികൾച്ചറിസ്റ്റ് ഫാർമേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ വിത്തിറക്കൽ ഉദ്ഘാടനം കൊടിയത്തൂർ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഷകീബ് കീലത്ത്, വാർഡ് മെമ്പർ മജീദ് റിഹ്‌ല ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സുജിത് ഉച്ചക്കാവിൽ , പിടിഎ പ്രസിഡന്റ് ഷരീഫ് കൂട്ടക്കടവത്ത്, കോ-ഓപ് സൊസൈറ്റി അംഗം വിജീഷ് പരവരി, യന്ത്രകൃഷി വിദഗ്ദൻ മുഹമ്മദ്, അദ്ധ്യാപകരായ റസിയ.എം.സി,
സിബിച്ചൻ വർഗ്ഗീസ്, സമീറ,രതീഷ് ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായി. വളണ്ടിയർ ലീഡർമാരായ ഹിബ,സാരംഗ്, ദിയാന, ബ്രിജൈ തുടങ്ങിയർ പരിപാടി നിയന്ത്രിച്ചു
നൂറ്റി ഇരുപത് ദിവസത്തെ മൂപ്പ് ആവശ്യമുള്ള ഉമ വിത്താണ് കൃഷിക്കായി തിരഞ്ഞെടുത്തത്. ഇരുപത്തഞ്ച് ദിവസങ്ങൾക്ക് ശേഷം ഞാറ് പറിച്ചു നടും
Tags:
CHERUVADI
