Flash News

Nattu Media

കീരൻതൊടിക കുടുംബ സംഗമം 2023 : പ്രൊഫഷണൽ മീറ്റ് സംഘടിപ്പിച്ചു

ചേന്ദമംഗല്ലൂർ:  2023  ഡിസംബർ  24 ന്  ചേന്ദമംഗല്ലൂരിൽ  നടക്കുന്ന,  എട്ടാമത്  കീരൻതൊടിക  കുടുംബ സംഗമത്തിന്റെ  മുന്നോടിയായി , കീരൻ തൊടിക  യൂത്ത് വിംഗിന്റെ   ആഭിമുഖ്യത്തിൽ പ്രൊഫഷണൽ കോഴ്സുകൾക്ക്  പഠിക്കുന്ന കുടുംബാംഗങ്ങൾ  ഒത്തുചേർന്നു. മീറ്റ്   കാലിക്കറ്റ്  യൂനാനി ഹോസ്പിറ്റൽ  ആൻഡ് റിസർച്ച്  സെന്റെർ  എം.ഡി. ഡോ. കെ.ടി. അജ്മൽ  ഉദ്ഘാടനം ചെയ്തു.

യൂത്ത്  വിംഗ്  കൺവീനർ ഡോ: റാഷിദ് . ടി. പി. അദ്ധ്യക്ഷത വഹിച്ചു.  അരീക്കോട്   ഓറിയന്റെൽ   ഹയർ സെക്കണ്ടറി  സ്കൂൾ പ്രിൻസിപ്പാൾ  കെ.ടി. മുനീബ് റഹ്മാൻ , കെ.ടി. ബീരാൻ ഹാജി, കെ.ടി.ഹാഷിം , കെ.ടി. അശ്റഫലി , കെ.ടി. അബ്ദു നാസർ മാസ്റ്റർ എന്നിവർ  ആശംസകൾ  നേർന്നു. യൂത്ത് വിംഗ് ജോയന്റ്  കൺവീനർ  കെ.ടി. നിഷാദ്  സ്വാഗതവും  അയിഷ  അമൽ  ടി.കെ. നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)