ചേന്ദമംഗല്ലൂർ: ഒതയമംഗലം മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തിൽ മംഗലശ്ശേരി തോട്ടത്തിൽ പരേതനായ ഹംസയുടെ മകൾ സലീനക്ക് നിർമ്മിച്ച വീട് കൈമാറി.
മംഗലശ്ശേരിയിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് കെ.ടി.മുഹമ്മദ് അബ്ദുർഹ്മാൻ താക്കോൽദാനം നിർവഹിച്ചു .
മഹല്ലിലെ വീടില്ലാത്ത നിരാലംബർക്ക് വീട് നൽകുന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം നിർമ്മിച്ച രണ്ടാമത്തെ വീടാണ് കൈമാറിയത്.
ജമാഅത്തെ ഇസ്ലാമിക്ക് കീഴിലുളള ബൈത്തുസ്സകാത്ത് കേരളയുമായി സഹകരിച്ചാണ് ഈ പദ്ധതി മഹല്ല് കമ്മിറ്റി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസം , ചികിത്സ, ഭവന നിർമ്മാണം, ഭക്ഷണം എന്നീ മേഖലകളിലാണ് മഹല്ല് സക്കാത്ത് കമ്മിറ്റി പ്രധാനമായും പദ്ധതികൾ നടപ്പിലാക്കുന്നത്.
പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോ-ഓഡിനേറ്റർ ഗഫൂർ പൊറ്റശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
വീട് നിർമാണത്തിന് നിസ്വാർഥ സേവനം സമർപ്പിച്ച യൂനുസ് പൂളക്കലിനെ മുൻസിപ്പൽ ഡിവിഷൻ കൗൺസിലർ ഫാത്തിമ കൊടപ്പന ആദരിച്ചു. ഒതയമംഗലം മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.സി.മുഹമ്മദലി, മഹല്ല് സകാത്ത് കമ്മിറ്റി സെക്രട്ടറി കെ ടി അബ്ദുറഷീദ്, ഷഫീക്ക് മാടായി,സാലിഹ് കൊടപ്പന,എ.പി.നസീം,പി.പി.അബ്ദുല്ല,വി.പി. അബ്ദുൽ ഹമീദ്, സി.കെ നസീം, സഫിയ ടീച്ചർ, ബനൂജ വി വി, മെഹറുന്നീസ തുടങ്ങിയവർ നേതൃത്വം നൽകി.
