Flash News

Nattu Media

യൂത്ത് ലീഗ് മുഹബ്ബത്ത് കീ ബസാർ

കൊടിയത്തൂർ: കോഴിക്കോട് ജില്ല മുസ്ലിം യൂത്ത് ലീഗ് വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥം കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുഹബ്ബത്ത് കീ ബസാർ  സംഘടിപ്പിച്ചു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ.വി. നിയാസ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ. കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി. മജീദ് മൂലത്ത് , വി.പി.എ.ജലീൽ , റഹീസ് കണ്ടങ്ങൽ , ശാബൂസ് അഹമ്മദ്, ശരീഫ് അക്കര പറമ്പിൽ , തടയിൽ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

പരസ്പരം ഒത്തുചേരുന്ന ഇടങ്ങൾ ഇല്ലാതാവുകയും മക്കാനി ചർച്ചകളും പൊതു ഇടങ്ങളിലെ ഒത്തുച്ചേരലും അന്യമായികൊണ്ടിരിക്കുന്ന പുതിയ കാലത്ത് പഴമയുടെ ചായ മക്കാനി ഒരുക്കി സൗഹ്യദ സംഭാഷണങ്ങൾക്കുമുള്ള വേദി കൂടിയായി മുഹബത്ത് കീ ബസാർ. ഈ സൗഹൃദ ചായ സൽക്കാരത്തിൽ നിരവധി പേര് എത്തിച്ചേർന്നു. 

അസ്മാൻ , റഷീദ് കെ.സി. ടി.പി. ഷറഫുദ്ദീൻ,യാസർ കുറുവാടങ്ങൽ , സലാം ചാലിൽ ശംസുദീൻ ഇ.കെ. തുടങ്ങിയവർ നേതൃത്വം  നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)