Flash News

Nattu Media

ഹണി ട്രാപ്; യുവതിയെയും, പന്നിക്കോട് സ്വദേശിയായ സുഹൃത്തും പോലീസ് പിടിയിൽ

മലപ്പുറം: യുവ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി. മലപ്പുറം പെരുവള്ളൂർ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മുക്കം പന്നിക്കോട്
 സ്വദേശി ഹർഷാദ്(34) എന്നിവരെ തിരൂരങ്ങാടി പോലീസ് സംഘം ദേശീയപാതയിലെ കോഹിനൂരിൽവെച്ച് കസ്റ്റഡിയിലെടുത്തത്.

ആവശ്യപ്പെട്ട പണം ചെക്ക് ആയി നൽകാമെന്ന് പറഞ്ഞ് വ്യാപാരിയെകൊണ്ട് ഇരുവരെയും പോലീസ് കോഹിനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരാതിക്കാരൻ സ്ഥലത്തെത്തിയെന്ന് അറിയിച്ചതോടെ പ്രതി ഹർഷാദും ഇവിടേക്ക് എത്തി. തുടർന്ന് പരാതിക്കാരൻ ചെക്ക് ഒപ്പിട്ട് നൽകാമെന്ന് പറയുന്നതിനിടെ സമീപത്തായി കാത്തിരുന്ന പോലീസ് സംഘം ഇയാളെ വളയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)