Flash News

Nattu Media

എം. എ. എം. ഒ അധ്യാപക- വിദ്യാർത്ഥി സംഘത്തിന് യാത്രയയപ്പ് നൽകി


മുക്കം
: യു.ജി.സി. നിർദേശിക്കുന്ന കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഈജിപ്റ്റ് അഹ്റാം കനേഡിയൻ സർവകലാശാല സന്ദർശിക്കുന്ന മണാശ്ശേരി എം.എ.എം.ഒ കോളേജ് അധ്യാപക വിദ്യാർഥി സംഘത്തിന് കോളേജ് യാത്രയയപ്പ് നൽകി. ജേണലിസം അധ്യാപകൻ എ. നിസാർ, വിദ്യാർത്ഥികളായ സി. ഫായിസ്, പി. ഫഹദ്, കൊമേഴ്സ് വിഭാഗം അധ്യാപകൻ വി. ഇർഷാദ് എന്നിവരാണ് സംഘത്തിലുള്ളത്. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. എച്ച്. ഷുക്കൂർ, ഐ.ക്യു.എ.സി കോർഡിനേറ്റർ എം.എ അജ്മൽ മുഈൻ, ജേണലിസം വിഭാഗം മേധാവി പി. അബ്ദുൽ ബായിസ്, കൊമേഴ്സ് വിഭാഗം മേധാവി എം.പി.മുഹമ്മദ് റാഷിദ്, ജേണലിസം അധ്യാപിക എം.വി. ബ്രജില സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)