Flash News

Nattu Media

SKSSF എൻ.ഐ.ടി മേഖല മെമ്പർഷിപ് ക്യാമ്പയിൻ ശില്പശാല നടത്തി


മാവൂർ
: 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയത്തിൽ SKSSF നടത്തുന്ന മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി എൻ.ഐ.ടി മേഖല കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല  ചെറൂപ്പ ഹിമായത്തുൽ ഇസ്‌ലാം മദ്റസയിൽ എസ്.വൈ.എസ് മണ്ഡലം സെക്രട്ടറി കെ.എം.എ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ അധ്യക്ഷനായി. മേഖലയിലെ 33 ശാഖകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ മേഖല ഐ.ടി കോഡിനേറ്റർ സൈദ് അലവി മാഹിരി ആയംകുളം ക്യാമ്പയിൻ വിശദീകരണം നടത്തി. ജില്ല സെക്രട്ടറി റഫീഖ് മാസ്റ്റർ പെരിങ്ങളം, മേഖല ജനറൽ സെക്രട്ടറി റഊഫ് പാറമ്മൽ സംസാരിച്ചു. ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ് സ്വാഗതവും റഊഫ് മലയമ്മ നന്ദിയും പറഞ്ഞു.
ഡിസംബർ ഒന്ന് മുതൽ 15 വരെയാണ് മെമ്പർഷിപ് ക്യാമ്പയിൻ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)