കിഴുപറമ്പ്: സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ SKSSF മുപ്പത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് അരീക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴുപറമ്പ് ലിവാഉൽ ഹുദാ അറബിക് കോളേജിൽ പടർപ്പ് നിശാ ക്യാമ്പ് സംഘടിപ്പിച്ചു. മേഖലയിലെ 57 യുണിറ്റുകളിൽ നിന്നുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
SYS ഏറനാട് മണ്ഡലം പ്രസിഡണ്ട് റഷീദ് ദാരിമി പൂവത്തിക്കൽ പതാക ഉയർത്തി. വൈ പി അബൂബക്കർ മൗലവി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ലത്തീഫ് വാഫി അധ്യക്ഷത വഹിച്ചു.
Tags:
KIZHUPARAMB


