Flash News

Nattu Media

ഇഖ്ബാൽ ടാലന്റ് ടെസ്റ്റും ഉർദു ഡേ സെലബ്രേഷനും നടത്തി




മാവൂർ
വിശ്വകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ ഓർമ്മദിനമായ നവംബർ ഒമ്പത് ലോക ഉർദു ദിനം
മുതൽ ദേശീയ ഉർദു ദിനമായ മിർസാ ഗാലിബിന്റെ ദാർമ്മ ദിനമായ ഫെബ്രുവരി പതിനഞ്ച് വരെ നടക്കുന്ന ഉർദു ഡേ ആഘോഷങ്ങളുടെ ഭാഗമായി മാവൂർ ബി ആർ.സി ക്ക് കീഴിൽ പന്നിക്കോട് എ.യു.പി.സ്കൂളിൽ  നടന്ന ഇഖ്ബാൽ ടാലന്റ് ടെസ്റ്റും ഉർദു ഡേ സെലബ്രേഷനും പി.ടി എ പ്രസിഡണ്ട് ബഷീർ പാലാട്ടിന്റെ അധ്യക്ഷതയിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസലുറഹ്മാൻ ഉദ്ഘാടനം ചെയ്തു.





മാവൂർ ബി.പി.സി ശ്രീ.ജോസഫ് തോമസ് മുഖ്യാഥിതിയായി. പ്രധാനാധ്യാപിക ഗൗരി ടീച്ചർ, ഒ. ശംസുദ്ധീൻ, മൂസ വായോളി, രമേശൻ മാസ്റ്റർ, സുഹ്റ,ടാലന്റ് ടെസ്റ്റ് ബിആർസി കോഡിനേറ്റർ മജീദ് മാസ്റ്റർ പൂത്തൊടി തുടങ്ങിയവർ സംസാരിച്ചു. യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലായി നൂറിലധികം കുട്ടികൾ ടാലന്റ് ടെസ്റ്റിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അരങ്ങേറി.പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.




Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)