Flash News

Nattu Media

ചാനൽ ചർച്ചയിൽ ബാർബർ തൊഴിലിനെയും ബാർബർ തൊഴിലെടുക്കുന്ന തൊഴിലാളികളെയും പരസ്യമായി അവഹേളിച്ച് കോൺഗ്രസ്‌ പ്രതിനിധി


കഴിഞ്ഞദിവസം മാതൃഭൂമി ചാനലിൽ ഗവർണറും സർക്കാറും തമ്മിലുള്ള രാഷ്ട്രീയ നാടകങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടത്തിൽ കോൺഗ്രസിന്റെ പ്രതിനിധിയായ കെപിസിസി സെക്രട്ടറിയായ നൗഷാദലി നടത്തിയ പരാമർശം ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്.

 ബാർബർ തൊഴിലിനെയും ബാർബർ തൊഴിലെടുക്കുന്ന തൊഴിലാളികളെയും പരസ്യമായി അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നത് .ഇടതുപക്ഷ പ്രതിനിധിയായ റഹീം പറഞ്ഞിട്ട് പോലും അദ്ദേഹം ആ പ്രസ്താവന പിൻവലിക്കാനോ തൊഴിലാളികളോട് മാപ്പു പറയാനോ ആ ചർച്ചയിൽ തയ്യാറായിട്ടില്ലന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവാൻ വേണ്ടിയിട്ട് എല്ലാ ബാർബർ തൊഴിലാളികളും പലരീതിയിലും പ്രതിഷേധവും രേഖപ്പെടുത്തി കൊണ്ടിരിക്കുന്നുണ്ട് എന്നും 
ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ (AKBO) അറിയിച്ചു.

നൗഷാദലിയുടെ ഈ പരസ്യ പ്രസ്താവന നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതോടപ്പം  നൗഷാദലി ഈ പ്രസ്താവന തിരുത്തുകയോ ബാർബർ തൊഴിലാളികളോട് മാപ്പ് പറയും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടന തീരുമാനമെന്ന് 
AKBO കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)