Flash News

Nattu Media

കൊടിയത്തൂരിൽ വൃക്ക രോഗ നിർണയ ക്യാമ്പ് - ജനുവരി 24 ന്


കൊടിയത്തൂർ
പെയ്ൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷൻ കോഴിക്കോട് മലബാർ ഗോൾഡുമായി സഹകരിച്ച് ഇഖ്‌റഅ് ഹോസ്പിറ്റലിന്റെ നേത്രത്വത്തിൽ  കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ സൗജന്യ വൃക്ക രോഗ നിർണയക്യാമ്പ് സംഘടിപ്പിക്കുന്നു. 
2024 ജനുവരി 24 നു  കൊടിയത്തൂർ കോട്ടമ്മൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്. 

കിഡ്നി സംബന്ധമായ രോഗങ്ങള്‍ തുടക്കത്തിൽ തന്നെ
കണ്ടെത്തി പ്രതിവിധിയും ബോധവത്കരണവും നല്‍കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.  
ക്യാമ്പ് സംഘാടക സമിതി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ടി.കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  പി.എം. നാസർ മാസ്റ്റർ, നിസാർ കോളായി, എം. അബ്ദുറഹിമാൻ , വി.പി. അബൂബക്കർ മാസ്റ്റർ, കെ.പി. അബ്ദുറഹിമാൻ, ശരീഫ് അമ്പലക്കണ്ടി, കെ. അബ്ദുസമദ്, കുയ്യിൽ റാഫി,  റിനീഷ്. കെ, നൗഫൽ. പി, അനീഫ ദിൽബാബ്ബ്, ടീ. ടി. അബ്ദുള്ള,റഫീഖ് കുറ്യോട്ട് മുതലായവർ പ്രസംഗിച്ചു. 

ടി.കെ. അബൂബക്കർ മാസ്റ്റർ (ചെയർമാൻ), കെ. അബ്ദുസമദ് (കൺവീനർ), ടി.ടി. അബ്ദുറഹിമാൻ (ട്രഷറർ) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയും വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചു.
ടി.ടി. അബ്ദുറഹിമാൻ സ്വാഗതവും ടി.കെ. ലത്വീഫ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)