Flash News

Nattu Media

വയോജന പാർക്കും വിനോദ സഞ്ചാരകേന്ദ്രവുംആരംഭിക്കും : പി ടി എ റഹീം എം എൽ എ


കൂളിമാട് : കൂളിമാട് പാലത്തിനടിയിൽ പൊതു സ്ഥലത്ത് വയോജന പാർക്കും വിനോദ സഞ്ചാര കേന്ദ്രവും ഉടനെ യഥാർഥ്യമാക്കുമെന്ന് പി.ടി.എ. റഹീം എം എൽ എ  പറഞ്ഞു.
       മുജാഹിദ് സംസ്ഥാന സമ്മേളന സന്ദേശ പ്രചരണ ഭാഗമായി  കൂളിമാട് യൂണിറ്റ് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം 
ചെയ്യുകയായിരുന്നു അദ്ദേഹം.
  കൂളിമാടിന്
 അനുയോജ്യമായ രീതിയിൽ പാലത്തിന് സമീപം വയോജന പാർക്കും വിനോദ സഞ്ചാര കേന്ദ്രവും  ആരംഭിക്കാനുള്ള പദ്ധതികൾ തയ്യാറായി വരുന്നതായി ഇതുസംബന്ധിച്ച് സമ്മേളനത്തിൽ ലഭിച്ച നിവേദനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പി.എ.ആസാദ് അധ്യക്ഷനായി.
     വിവിധ മേഖലകളിൽ പ്രതിഭകളായ സി.ഷസ , നിമ കെൻസ, ആഷിൻ മോൾ, അദ്നാൻ അഹമ്മദ്, കെ.പി.ഷിബില ജാസ്മിൻ, എ.സാലിം , കെ. സി. സഹല , റേഷ കാസിം എന്നിവരെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.
  എം അഹമ്മദ് കുട്ടി മദനി എടവണ്ണ, ഡോ: മൊയ്‌ദീൻ കുട്ടി സുല്ലമി, ഡോ: മുസ്തഫ പാലക്കൽ, വാർഡ് മെമ്പർ കെ.എ. റഫീഖ് , സുൽഫിക്കർ സുല്ലമി, എ. സി അഹമ്മദ് കുട്ടി മൗലവി, വി. അബ്ദുൽകരീം, ഇ.പി. അബ്ദുൽ അലി  സംസാരിച്ചു.
    സാദിക്കലി കക്കാട് നേതൃത്വം നൽകിയ ഗാന വിരുന്നിൽ എൻ  ഉമ്മർ, കെ.പി.ശാഫി, എൻ. ബഷീർ, ടി.കെ.നൈഫ നാസർ തുടങ്ങിയവർ തൗഹീദ് ഗാനങ്ങളാലപിച്ചു.ബാല കൗതുകം കോപ്പി വിതരണോൽഘാടനം വാർഡ് മെമ്പർ കെ.എ.റഫീക്കും പുടവ വരിക്കാരെ ചേർക്കൽ ഉദ്ഘാടനം ഇ. അലിയും നിർവഹിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)