Flash News

Nattu Media

ബിസിനസ് സെന്റർ പ്രവർത്തനാരംഭിച്ചു


മുക്കം : ചേന്ദമംഗലൂർ ഗ്രാമത്തിലെ  സംരംഭകരുടെ കൂട്ടായ്മയായ 'സെഫ്'  (ചേന്ദമംഗല്ലൂർ എൻ്റർപ്രണേർസ് ഫോറം -CEF -)  ബിസിനസ് സെൻ്റർ ആരംഭിച്ചു.


ചേന്ദമംഗല്ലൂർ ഹൈസ്കൂൾ റോഡിൽ ആരംഭിച്ച സെൻ്ററിൽ കോവർക്കിംഗ് ഓഫീസ് , കോൺഫറൻസ് റൂം, ബോർഡ് റൂം തുടങ്ങിയ സംരംഭകർക്കാവശ്യമായ പ്രാഥമിക സംവിധാനങ്ങൾ ലഭ്യമായിരിക്കും.



പ്രമുഖ വ്യവസായി പി.കെ. അബ്ദു റസാഖ്  ഉദ്ഘാടനം ചെയ്തു.  ഇസ്‌ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി , അഡ്മിനിസ്ട്രേറ്റർ ഹകീം എം.ടി , ഒതയമംഗലം മഹല്ല് കമ്മറ്റി  പ്രസിഡൻ്റ് കെ ടി മുഹമ്മദ്  അബ്ദുറഹിമാൻ , സെക്രട്ടറി കെ.സി. മുഹമ്മദലി, അനാർക്ക് ബിൽഡേഴ്സ് എം ഡി   ലൈസ് ടി. കെ,  ഉസാമ പയനാട്ട്, ഷാഹിർ കെ, സുഹൈൽ ടി , അൻഷാദ് പി, ഇർഫാൻ കെ ടി , ഷാൻ  ടി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)