Flash News

Nattu Media

പഞ്ചായത്തിന്റെ നിയമന പരിധിയിലെ ജോലികൾ അധികാര രാഷ്ട്രീയത്തിന്റെ വീതം വെപ്പ് ആകാൻ അനുവദിക്കരുത് : എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി


പഞ്ചായത്തിൽ പുതുതായി ഒഴിവു വന്ന ലൈബ്രറി അസിസ്റ്റന്റ് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന കോൺഗ്രസ്‌ നേതാവ് കൂടിയായ പഞ്ചായത്ത്‌ അംഗത്തിന്റെ ശബ്ദ സന്ദേശം ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിൽ നടന്ന മുഴുവൻ നിയമനങ്ങളും ഈ സന്ദർഭത്തിൽ അന്വേഷണ വിധേയം ആക്കണം.
നിയമന വാഗ്ദാനം നല്കി
കോഴ ആവശ്യപ്പെട്ട നടപടി
അധികാര ദുർവിനിയോഗം ആണ്.
ജനങ്ങളുടെ പൊതുവായ അവകാശങ്ങൾ പാർട്ടി വീതം വെപ്പിലൂടെ ഓഹരി വെച്ച് കച്ചവടം നടത്തുന്ന
രാഷ്ട്രീയ പാർട്ടികളെ നിലക്ക് നിർത്താൻ
ജനാധിപത്യ സമൂഹം സന്നദ്ധം ആകണമെന്ന് എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)