Flash News

Nattu Media

കിഴുപറമ്പ് GVHSS ൽ SSLC രാത്രികാല പഠന ക്യാമ്പിന് തുടക്കമായി


SSLC പഠന നിലവാരവും വിജയശതമാനവും ഉയർത്താൻ കിഴുപറമ്പ് GVHSS ൽ രാത്രി കാല പഠന ക്യാമ്പിന് തുടക്കമായി. മലപ്പുറം ജില്ല പഞ്ചായത്തംഗം റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു.SMC ചെയർമാൻ ME ഫസൽ,SRG കൺവീനർ ഇ.സാദിഖലി തുടങ്ങിയവർ പ്രസംഗിച്ചു.
ഹെഡ് മാസ്റ്റർ കെ.സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.പ്രകാശൻ നന്ദിയും പറഞ്ഞു.
രാത്രികാല ക്യാമ്പിന് ശേഷം പകൽ 8.30 മുതൽ വൈകീട്ട് 5 മണി വരെയുള്ള പകൽ പഠന ക്യാമ്പും ആരംഭിക്കും.
കലാ, കായിക മേളയിലെ സംസ്ഥാന തല മികവിന് പുറമെ വർഷങ്ങളായി തുടർച്ചയായി 100 ശതമാനം വിജയവും ഉയർന്ന A+ നിലവാരവും നിലനിർത്തുന്ന വിദ്യാലയമാണ് കിഴുപറമ്പ് GVHSS.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)