ചെറുവാടി : എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പ് ബ്രാഞ്ച് ഓഫീസിൽ വെച്ച് മണ്ഡലം പ്രവർത്തന ഫണ്ട് റിവ്യൂ മീറ്റിങ്ങും ഫണ്ട് കൈമാറലും നടത്തി.
തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രവർത്തന ഫണ്ട് ഗഡു മണ്ഡലം പ്രസിഡന്റ് സി ടി അഷ്‌റഫ് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരിക്ക് കൈമാറി. ജില്ലാ സെക്രട്ടറി കെ ഷമീർ, ജില്ല കമ്മറ്റി അംഗം ടിപി മുഹമ്മദ്,മണ്ഡലം സെക്രട്ടറി സിപി ഷമീർ, മണ്ഡലം വൈസ് പ്രസിഡന്റ് മാമ്മതാക്ക കാരശേരി,മണ്ഡലം ട്രഷറർ ബഷീർ അമ്പലത്തിങ്ങൽ, ഓർഗാനൈസിങ് സെക്രട്ടറി സലാം ഹാജി തുടങ്ങിയവർ പങ്കെടുത്തു
