Flash News

Nattu Media

കൊടിയത്തൂർ സർവീസ് ഫോറം സ്പോർട്ട്സ് ഫെസ്റ്റ്


ദോഹ: കൊടിയത്തൂർ സർവീസ് ഫോറത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷമായ ‘ഖത്തീരിയത്തൂരിന്റെ’ ഭാഗമായി കെഎസ്എഫ് സ്പോർട്സ് ഫെസ്റ്റും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിച്ചു. വക്രാ അക്കാദമിയിൽ വച്ചു നടന്ന വർണശബ്ളമായ പരിപാടിയിൽ കൊടിയത്തൂരിന്റെ അയൽപ്രദേശങ്ങളായ ചെറുവാടി, ചെന്നമംഗല്ലൂർ, പാഴൂർ, നെല്ലിക്കാപറമ്പ്, മാവൂർ എന്നീ കൂട്ടായ്മകൾ തമ്മിലുള്ള വിവിധ കായിക മൽസരങ്ങൾ നടന്നു. 

 ഫുട്ബോൾ, വടം വലി ഫുട്ബോൾ ഷൂട്ടൗട്ട് തുടങ്ങിയ മൽസരങ്ങളും വനിതകൾക്കും കുട്ടികൾക്കായി പ്രത്യേക മൽസര ഇനങ്ങളും നടത്തി. ഇന്ത്യൻ സ്പോർട്ട്സ് കൗണ്സിൽ പ്രസിഡന്റ് ഇപി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. 
കെ.എസ്.എഫ് , നെല്ലിക്കാ പറമ്പ് സൗഹൃദ വേദി എന്നീ ടീമുകൾ ഫുട്ബോൾ, വടംവലി എന്നിവയിൽ ചാമ്പ്യൻമാരായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)