ചെറുവാടി : ആകസ്മികമായി ഇന്ന് മരണപെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ കൂട്ട കടവത്ത് അബ്ദുൾ കരീം എന്ന ബാബുവിന്റെ വിയോഗം ചെറുവാടിയെ ദു:ഖത്തിലാഴ്ത്തി.
ആദ്യ കാലത്ത് പുഴയിൽ കടത്ത് കാരനായും പിന്നീട് ഏറെ കാലം പ്രവാസിയായും ശേഷം നാട്ടിൽ തിരിച്ചെത്തി ഓട്ടോ ഓടിച്ച് ജീവിതം കരുപിടിപ്പിക്കുന്നതിനിടയിലാണ് മരണപെട്ടത്
ചെറുവാടി അങ്ങാടിയിൽ നടന്ന അനുശോചന യോഗത്തിൽ കെവി അബ്ദുറഹ്മാൻ അധ്യക്ഷനായി. വാർഡ് മെബർ അബ്ദുൽ മജീദ് കൊട്ടുപുറത്ത്,കെവി സലാം മാസ്റ്റർ, ഉണ്ണി മാമു മാസ്റ്റർ, വിവിധ പാർട്ടി പ്രതിനിധികളായ മജീദ് പുതുക്കുടി,ഷൗക്കത്തലി കോയിപ്പള്ളി,മോയിൻ ബാപ്പു കണിച്ചാടി, വാഹിദ് കൊളക്കാടൻ, ഗുലാം ഹുസൈൻ കൊളക്കാടൻ,യൂസുഫ് പാറപ്പുറത്ത്, സാദിഖലി കുറിയേടത്ത്, കണ്ണൻ കുട്ടി പഴംപറബ് , യൂസുഫ് ആലുങ്ങൽ തുടങ്ങിയവർ അദ്ദേഹത്തെ അനുശോചിച്ച് സംസാരിച്ചു. അഷ്റഫ് കൊളക്കാടൻ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.
Tags:
CHERUVADI
