Flash News

Nattu Media

കെ.എസ്. ടി എം മുക്കം ഉപജില്ല സമ്മേളനം


മുക്കം: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് മുക്കം ഉപജില്ല സമ്മേളനം മുക്കം എസ്.കെ പാർക്കിൽ
വെൽഫെയർ പാർട്ടി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ഷംസുദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ
ബഷീർ വല്ലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. തൊഴിലാളി സംഘാടകത്വത്തിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ തന്നെ അധ്യാപകരടക്കമുള്ള സമൂഹത്തിന്റെ  അവകാശങ്ങൾ തടയുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പറഞ്ഞു .    
മുക്കം നഗരസഭ കൗൺസിലർ എ ഗഫൂർ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.
എം.വി അബ്ദുറഹിമാൻ ,
ഷബീബ റംസാൻ , ഷാഹുൽ ഹമീദ് കെ.പി
 എന്നിവർ സംസാരിച്ചു.
സംസ്ഥാന ഐടി മേളയിൽ  ടീച്ചിംഗ് എയിഡ് നിർമാണത്തിൽ A Grade നേടിയ ഇ.കെ അൻവർ സാദത്തിനെ ചടങ്ങിൽ ആദരിച്ചു.


തുടർന്ന് നടന്ന സംഘടനാ ഇലക്ഷനിൽ 
എം. മുനീബിനെ പ്രസിഡന്റായും
മുജീബ് റഹ്മാൻ കെ.പിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .

കെ.എസ് ടി.എം  സംസ്ഥാന ഉപാധ്യക്ഷൻ എസ് കമറുദ്ദീൻ അധ്യക്ഷത വഹിച്ചു.
മുജീബ് റഹ്മാൻ കെ.പി സ്വാഗതവും
ഇ.കെ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)