ഹൈജംപ്, ലോംഗ് ജംപ് തുടങ്ങിയവയിൽ ആധിപത്യം നേടിയാണ് കായികാധ്യാപകൻ സി.കെ. പ്രവീൺ മാസ്റ്ററുടെ പരിശീലനത്തിൽ ഇറങ്ങിയ ടീം കിഴുപറമ്പ് ഓവറോൾ രണ്ടാം സ്ഥാനം നേടിയത്.
തെരട്ടമ്മൽ ഗ്രൗണ്ടിൽ വെച്ച് നടന്ന കായിക മേളയിൽ 30 ലധികം യു.പി. സ്കൂളുകൾ കായികമേളയിൽ പങ്കെടുത്തിരുന്നു. സംസ്ഥാന മത്സരങ്ങൾ നേരത്തെ ഉള്ളതിനാൽ രണ്ട് മാസം മുമ്പ് നടന്ന ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം മത്സരങ്ങളിലും കിഴുപറമ്പ് GVHSS മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
കലാമേളയിലും ഉപജില്ല ചാമ്പ്യൻ പട്ടം കിഴുപറമ്പ് GVHSS നാണ്.
മിന്നും താരങ്ങളെ ആഘോഷത്തോടെ വരവേൽക്കാനൊരുങ്ങുകയാണ് അധ്യാപക രക്ഷകർതൃ സമിതികളും കുട്ടിക്കൂട്ടവും .
