Flash News

Nattu Media

ഇരട്ടകുളങ്ങര റസിഡൻസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


കൊടിയത്തുർ : സൗത്ത് കൊടിയത്തുർ ഇരട്ടകുളങ്ങര റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുളങ്ങര മസ്ജിദ് റഹ്മാൻ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.


 ഇക്ക്റ പ്രസി. കെ. കുഞ്ഞോയി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ നാസർ , കെ.ജി. സീനത്ത് സംസാരിച്ചു. ചെറുവാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ജെ. എച്ച്.ഐ. ദീപിക പി. ആരോഗ്യ ബോധവൽകരണ ക്ലാസ്സെടുത്തു. ക്യാമ്പിൽ പ്രഷർ, ഷുഗർ   പരിശോധനയും ബ്ലഡ് ഗ്രൂപ്പ് നിർണ്ണയവും സംഘടിപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി എം.സി. മുഹമ്മദ് അൻവർ സ്വാഗതവും എൻ.കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)