Flash News

Nattu Media

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രം പരിരക്ഷ സ്‌നേഹസംഗമം


വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പരിരക്ഷ സ്‌നേഹസംഗമം ടി.വി.ഇബ്രാഹിം എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതിന് ആരംഭിച്ച സംഗമം വൈകുന്നേരം നാലിന് അവസാനിച്ചു. വീടിന്റെ അകത്തളങ്ങളില്‍ കിടിപ്പിലായ 105 രോഗികളെ സംഗമത്തിലേക്ക് ആശപ്രവര്‍ത്തകര്‍ എത്തിച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങാന്‍ അവസരം കിട്ടിയപ്പോള്‍ പാട്ട് പാടിയും കഥപറഞ്ഞും വിശേഷങ്ങള്‍ പങ്കുവെച്ചും നല്ലൊരു ദിനമായിരുന്നു. സംഗമത്തിനെത്തിയ എല്ലാവര്‍ക്കും സ്‌നേഹോപഹാരവും നല്‍കി. ചടങ്ങില്‍ പരിരക്ഷ സിസ്റ്റര്‍ സുമിത്രയെ ഷാള്‍ അണിയിച്ചു എം.എല്‍.എ.ആദരിച്ചു.



ചടങ്ങില്‍ വൈസ്പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, കണ്‍വീനര്‍ സി.പി.അബ്ദുല്‍ബഷീര്‍, മെഡിക്കല്‍ഓഫീസര്‍ ഡോ.ബൈജു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗഫൂര്‍, ഒ.സുനില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശപ്രവര്‍ത്തകര്‍, ട്രോമാകെയര്‍ വളണ്ടിയര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. 

വാഴക്കാട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പരിരക്ഷ സ്‌നേഹസംഗമം ടി.വി.ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)