ചെറുവാടി : ഇരു വൃക്കകളും തകരാറിലായ ചെറുവാടി വേക്കാട്ട് ഷഫീഫ് (29) നായുള്ള ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായി മുക്കം-എടവണ്ണപ്പാറ റൂട്ടിലോടുന്ന "ദിൽന ബസ്" തിങ്കളാഴ്ച കാരുണ്യ യാത്ര നടത്തും. ടിക്കറ്റ് നൽകാതെ യാത്രക്കാരിൽ നിന്ന് സംഭാവനയായി സ്വീകരിച്ചായിരിക്കും സർവീസ് നടത്തുകയെന്ന് ബന്ധപെട്ടവർ പറഞ്ഞു.
മുപ്പത് ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്ന ഷഫീഫിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഒരു നാട് മുഴുവൻ കെകോർത്ത് കമ്മറ്റി രൂപീകരിച്ച് ചെറുവാടി കേന്ദ്രീകരിച്ച് ഫണ്ട് സമാഹരണം തുടങ്ങിയിരിക്കുകയാണ്.
