കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയിൽപ്പെട്ട മണാശ്ശേരി - പുൽപ്പറമ്പ്. കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധപെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെയുള്ള ഭാഗത്തു സബ്ഗ്രേഡ് പ്രവൃത്തി നടക്കുന്നതിനാൽ 26.02.2024 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.
ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് പന്നിക്കോട് കാരകുറ്റി-കൊടിയത്തൂർ വഴിയും കൊടിയത്തൂർ ഭാഗത്തു നിന്ന് ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ - കാരകുറ്റി പന്നിക്കോട് ചുള്ളിക്കാപറമ്പ് വഴിയും പോവേണ്ടതാണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

