Flash News

Nattu Media

ചെറുവാടിയിൽ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി: പരാതി ലഭിച്ചാൽ നടപടിയുണ്ടാകുമെന്ന് ഗ്രാമ പഞ്ചായത്ത്


ചെറുവാടി- കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിയിൽ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. പഞ്ചായത്തിലെ ചെറുവാടി അങ്ങാടിയിൽ സ്ഥാപിച്ച മിനി, ഹൈമാസ്റ്റ് ലൈറ്റുകളാണ് മാസങ്ങളായി നോക്കുക്കുത്തിയായി കിടക്കുന്നത്.

വര്‍ഷങ്ങൾക്ക് മുന്‍പ് സി മോയിൻ കുട്ടി എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ലക്ഷങ്ങള്‍ മുടക്കി  സ്ഥാപിച്ച ലൈറ്റുകളാണിപ്പോൾ നാട്ടുകാർക്ക് ഉപകാരമില്ലാതെ നോക്കു കുത്തിയായി കിടക്കുന്നത്. സമീപ പ്രദേശത്തും  തെരുവു വിളക്കുകള്‍ മിഴിയടച്ച് വഴി മുടക്കി കിടക്കുകയാണെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ലൈറ്റുകള്‍ സ്ഥാപിച്ച് നിശ്ചിത കാലം കരാറുകാരും പിന്നീട് പഞ്ചായത്ത് ഭരണ സമിതിക്ക് കീഴിലുമാണു അറ്റക്കുറ്റപ്പണി നടത്തേണ്ടത്.

പന്നിക്കോട്,കൊടിയത്തൂർ എന്നീ സ്ഥലങ്ങളിൽ സമാന സംഭവങ്ങളിൽ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ വാർഡ് മെബർ മുഖേനെ പ്രശ്നം പരിഹരിക്കുമെന്നും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അറിയിച്ചു.

പഞ്ചായത്തുകൾക്ക് ലഭ്യമാകുന്ന ഫണ്ടുകളുടെ കുറവും, ലൈറ്റുകള്‍ പ്രകാശിക്കാന്‍ തുടങ്ങിയാല്‍ പ്രതിമാസം ആയിരം രൂപക്ക് മുകളില്‍ വൈദ്യുതി ചാര്‍ജ്ജ് അടക്കണം എന്നതാണു  ലൈറ്റുകളുടെ കാര്യത്തില്‍ നിസംഗ ഭാവം തുടരാന്‍ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പഞ്ചായത്തുകളിലെ അധികൃതരെ പ്രേരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)