Flash News

Nattu Media

എം എൽ എയുടെ ഇടപെടൽ: എടവണ്ണപ്പാറ ജംഗ്ഷനിൽ അപകടം കുറക്കാൻ സുരക്ഷാ നടപടികൾക്ക് തുടക്കമായി




കൊണ്ടോട്ടി
: നിരന്തരം അപകടം നടക്കുന്ന എടവണ്ണപ്പാറ അങ്ങാടിയിൽ മുന്നറിയിപ്പ് സംവിധാനത്തിന് തുടക്കമാകുന്നു. ടി.വി. ഇബ്രാഹിം എം.എൽ.എ യുടെ ഇടപെടൽ മൂലമാണ് പൊതുമരാമത്ത് റോഡ് റെണ്ണിംങ്ങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിൽ ജങ്ങ്ഷനിലെ നാല് റോഡ്കളിലും വേഗത കുറക്കുന്നതിനുള്ള റിംപിൾ സ്ട്രിപ്പ്, മുന്നറിയിപ്പ് ബോർഡ്കൾ , റിഫ്ലക്ടർ സ്ട്രിപ്പുകൾ എന്നിവ അടിയന്തിരമായി സ്ഥാപിക്കുന്നത്. ഒരാഴ്ചക്കകം തന്നെ ഇത് നടപ്പിലാക്കും. അപകടം ഉണ്ടായതിനെ തുടർന്ന് മന്ത്രിക്കും പൊതുമരാമത്ത് ചീഫ് എഞ്ചിനിയർക്കും കത്ത് നൽകുകയും കഴിഞ്ഞ ശനിയാഴ്ച ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽ.എ. പ്രശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കൂടാതെ കൊണ്ടോട്ടി- എടവണ്ണപ്പാറ - അരിക്കോട് റോഡിൻ്റെ രണ്ടാം ഘട്ട പ്രവൃത്തിയിൽ ജങ്ങ്ഷൻ വീതി കൂട്ടുന്നതിനും പദ്ധതിയുണ്ട്. ദീർഘകാല പദ്ധതിക്ക് മുമ്പ് വേഗത്തിൽ നടപ്പിലാക്കുന്നതിനാണ് താൽക്കാലിക പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളത് എന്ന് എം.എൽ.എ അറിയിച്ചു.

കൂടാതെ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗത്തിൻ്റെ മണ്ഡലത്തിലെ വിവിധ റോഡ്കളിൽ വിദ്യാലയങ്ങൾക്ക് സമീപവും ജംങ്ങ്ഷനുകളിലും മുന്നറിയിപ് ബോർഡുകൾ വെയ്ക്കുന്നതിനും പണം പാസാക്കിയിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു. 79 സ്ഥലത്താണ് ഈ ബോർഡ്കൾ സ്ഥാപിക്കുക.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)