കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി നിയോജകമണ്ഡലം കമ്മിറ്റി, ജില്ലാ, മണ്ഡലം, യൂണിറ്റ് കമ്മറ്റികളുടെ സഹകരണത്തോടെ KVVES മുൻ സംസ്ഥാന പ്രസിഡന്റ് T.നസ്റുദ്ധീൻ്റെ സ്മരണാർത്ഥം മലപ്പുറം ജില്ലയിൽ 16 മണ്ഡലങ്ങളിലായി വീടില്ലാത്തവർക്കായി നിർമ്മിച്ചുനൽകുന്ന 36 വീടുകളിൽ അഞ്ചാമത്തെ സ്‌നേഹവീടിന്റെ താക്കോൽ ദാനം നാളെ ബുധൻ രാവിലെ 11 മണിക്ക് എടവണ്ണപ്പാറ മമത ഗ്രാന്റ് സിറ്റി ഓഡിറ്റൊറിയത്തിൽ
സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ്ഉം മലപ്പുറം ജില്ലാ പ്രസിഡന്റ്ഉം ആയ കുഞ്ഞാവുഹാജി നിർവഹിക്കും.
MDTWF കുടുംബ സുരക്ഷ പദ്ധതിയിൽ കഴിഞ്ഞ 3 വർഷത്തിനിടെ മരിച്ച 136 ആളുകളുടെ കുടുംബംങ്ങൾക്കായി 13 കോടി 60 ലക്ഷം രൂപ നൽകി. അതിൽ 136മത്തെ കുടുംബത്തിനുള്ള 10 ലക്ഷം രൂപ എടവണ്ണപ്പാറ യൂണിറ്റ്ലെ വ്യാപാരിയുടെ കുടുംബത്തിന് ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈമാറും.
തുടർന്ന് ടി. നസ്റുദ്ധീൻ സ്മാരക സംസ്ഥാന അവാർഡ് ജേതാവ് കുഞ്ഞാവുഹാജിയെ ആദരിക്കുന്നു, വിവിധ മേഖലകളിൽ വെക്തിമുദ്ര പതിപ്പിച്ചവരെയും പ്രസ്തുത ചടങ്ങിൽ ആദരിക്കും.
സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും
Tags:
VAZHAKKAD
